കറാച്ചി: ഇന്ത്യയെപ്പോലെതന്നെ പാകിസ്ഥാനെയും സ്‌നേഹിക്കുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം വിവാദമായി. പാകിസ്ഥാനിലെ കറാച്ചിയില്‍ നടന്ന ചടങ്ങിനിടെയാണ് കോണ്‍ഗ്രസ് നേതാവ് വിവാദ പരാമര്‍ശം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച തടസപ്പെടാതെ തുടര്‍ന്നു കൊണ്ടുപോകേണ്ടത് അത്യാവശ്യമാണെന്ന് അയ്യര്‍ ചൂണ്ടിക്കാട്ടിയെന്നും എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു
നിരന്തരമായ ചര്‍ച്ചയിലൂടെ അല്ലാതെ ഇന്ത്യ പാക് പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. ഇന്ത്യയെ സ്‌നേഹിക്കുന്നതുകൊണ്ടാണ് താന്‍ പാകിസ്ഥാനെയും സ്‌നേഹിക്കുന്നത്. കശ്മീര്‍ വിഷയവും തീവ്രവാദവുമാണ് ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതെന്നും മണിശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടി.
ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ മണി ശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘നീച്’ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നു.
Discussion about this post