കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയ്ക്ക് പി.എസ് ശ്രീധരന്‍ പിള്ളയുടെ സ്ഥിരീകരണം. താന്‍ മത്സരിക്കണമെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരില്‍ ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കഴിഞ്ഞ തവണ പിന്തുണച്ച സംഘടനകളുടെയും കൂടുതല്‍ പ്രസ്ഥാനങ്ങളുടേയും പിന്തുണ ഇത്തവണ ലഭിക്കുമെന്നും ശ്രീധരന്‍ പിള്ള പതികരിച്ചു.ചെങ്ങന്നൂരില്‍ വോട്ട് കൂടുതല്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ താന്‍ മത്സരിക്കണമെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.എസ് ശ്രീധരന്‍ പിള്ള സ്ഥാനാര്‍ത്ഥിയാകണമെന്ന് പാര്‍ട്ടിയില്‍ തീരുമാനമായതായി ബ്രേവ് ഇന്ത്യ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെങ്ങന്നൂരില്‍ ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളയാണെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാട്. 42തതോളം വോട്ടാണ് കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ ശ്രീധരന്‍ പിള്ള നേടിയിരുന്നത്. അത് വര്‍ദ്ധിപ്പിക്കാനായാല്‍ ബിജെപിയ്ക്ക് ജയപ്രതീക്ഷയുണ്ട്.
ബിഡിജെഎസിനും ശ്രീധരന്‍ പിള്ള സ്ഥാനാര്‍ത്ഥിയാകുന്നതില്‍ പൂര്‍ണമനസ്സാണ് ഉള്ളത്. രണ്ട് ശതമാനത്തിലധികം വോട്ട് കൂടി കഴിഞ്ഞ തവണത്തേതിനേക്കാള്‍ നേടിയാല്‍ വിജയം ഉറപ്പിക്കാമെന്ന് എന്‍ഡിഎ കണക്കു കൂട്ടുന്നു. എന്‍എസ്എസ്, സഭാ സംഘടനകള്‍ എന്നിവരുടെ പിന്തുണയും നേടാന്‍ ശ്രീധരന്‍പിള്ളക്ക് കഴിയും. മണ്ഡലത്തിലെ ഏറ്റവും പ്രമുഖനായ സ്ഥാനാര്‍ത്ഥിയും മുന്‍ ബിജെപി അധ്യക്ഷനായ പി.എസ് ശ്രീധരന്‍ പിള്ളയാണെന്നതും ഗുണം ചെയ്യും.
Discussion about this post