
രക്തസാക്ഷിത്വം ഏറ്റവും മഹത്തായ വിപ്ലവ പ്രവര്‍ത്തനമാണ് രക്ത സാക്ഷിക്ക് മരണമില്ല…അപരന്റെ ശബ്ദം സംഗീതം പോലാസ്വദിക്കുന്ന കാലത്തിനിനായി പൊരുതുന്ന വിപ്ലവകാരി ഒരിക്കലും ഒരു അനാവശ്യ ജീവന്‍ ഒരു കൈപ്പിഴ കൊണ്ട് പോലും കവരാറില്ല………..കണ്ണൂരിന്റെ മഹത്തായ രക്ത സാക്ഷിത്വങ്ങളില്‍ ഏറ്റവും വേദനിക്കുന്നത് 1994 ജനുവരി 26നു പുലര്‍ച്ചെ സ്വന്തം വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് മുപ്പത്തിയെട്ട് കഷ്ണങ്ങള്‍ ആക്കപ്പെട്ട സ കെ വി സുധീഷ് എന്ന എസ് എഫ് ഐ നേതാവിന്റേതായിരുന്നു മരണം ഉറപ്പായപ്പോഴും സ സുധീഷ് വിളിച്ചത് ഇന്‍ക്യുലാബ് സിന്ദാബാദ് എന്ന മനുഷ്യ മോചന മുദ്രാവാക്യമായിരുന്നു…
ഒരു ജീവന്‍ പൊലിഞ്ഞാല്‍ ഒരു കുടുംബത്തിന്റെ അത്താണിയാണ് വേരോടെ പിഴുതെറിയപ്പെടുന്നത്.. വെട്ടി നുറുക്കപ്പെടുന്നത് ഏത് കോടിയുടെ നിറത്തില്‍ വിശ്വസിക്കുന്നവരായാലും അരും കൊല രാഷ്ട്രീയത്തിന്റെ കാലം അവസാനിക്കണം….
ഷുഹൈബ് എന്ന യുവാവ് ഒരിക്കലും കൊല്ലപ്പെടാന്‍ പാടില്ലാത്തതാണ്… അദ്ദേഹത്തിന്റെ മാത്രമല്ല ആരുടേയും ജീവന്‍ അനാവശ്യമായി എടുക്കാന്‍ ആര്‍ക്കും അവകാശമില്ല…
കൊലപാതകം ആസ്വദിക്കുന്നവര്‍ കമ്മ്യൂണിസ്റ്റുകാരല്ല….
സ ടി പി യെ ഇല്ലാതാക്കിയവരും കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം മനസ്സില്‍ കൊണ്ട് നടക്കുന്നവരല്ല……
2012 മെയ് നാലിന് ഒഞ്ചിയത്തിന്റെ വിപ്ലവ നക്ഷത്രത്തെ കൊന്നവര്‍ കേവലം കൊട്ടേഷന്‍ സംഘങ്ങള്‍ ആണെന്നത് സ ടി പി അവസാന ശ്വാസത്തില്‍ മനസ്സിലാക്കിയെങ്കില്‍ അദ്ദേഹത്തിന്റെ ആത്മാവ് എന്നൊന്നുണ്ടെങ്കില്‍ ആ ആത്മാവിനു ശാന്തി ഉണ്ടാവില്ല.. അതുറപ്പ്…
കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുന്നേ ആലുവ ഗസ്റ്റ് ഹൌസ്സീല്‍ വെച്ച് സ ടി പി യോട് വി എസ്സ് വാത്സല്യത്തോടെ ഒരു കാര്യം പറഞ്ഞു…. സഖാവിനു ഭീഷണിയുണ്ടെന്ന് അറിയുന്നു അത് കൊണ്ട് ഈ ഇരുചക്ര വാഹനത്തിലുള്ള സഞ്ചാരം ഉപേക്ഷിക്കണം… കാറില്‍ യാത്ര ചെയ്യണം…. സഖാക്കളുടെ കൂടെ മാത്രമേ യാത്ര ചെയ്യാവൂ… എന്ന സ വി എസ്സിന്റെ സ്‌നേഹ മസൃണമായ അഭ്യര്‍ത്ഥനക്കു സ ടി പി യുടെ മറുപടി ഇങ്ങനെ…സഖാവെ പാര്‍ട്ടി തീര്‍ക്കണം എന്ന് തീരുമാനിച്ചാല്‍ അത് കൃത്യമായി നടപ്പിലാക്കും അത് ഞാന്‍ ഇനി വിമാനത്തില്‍ സഞ്ചരിച്ചാല്‍ പോലും…അത് കൊണ്ട് എനക്ക് ഭയമില്ല… എന്നതായിരുന്നു….പാര്‍ട്ടി നിശ്ചയിച്ച കൊട്ടേഷന്‍ സംഘം ആണ് ടി പീയുടെ രക്ത സാക്ഷിത്വത്തിന്റ ഉടമകള്‍ എന്നത് ഏറ്റവും ലജ്ജാകരം…..
നിലപാടില്‍ മായം ചേര്‍ക്കാതെ പൊരുതുന്ന എല്ലാ വിപ്ലവ പോരാളികള്‍ക്കും നൂറായിരം ചുവന്ന പൂക്കള്‍…..
……രക്ത സാക്ഷിക്ക് മരണമില്ല…..
https://www.facebook.com/suresh.achu.372/posts/1307451609400184
Discussion about this post