ഷുഹൈബ് വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടി എന്ന പറയുന്ന പോലിസ് എന്തുകൊണ്ട് അവരെ കസ്റ്റഡയിയില്‍ വാങ്ങുന്നില്ല എന്ന ചോദ്യമുയര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. ആകാശിനെയും നിതിന്‍ രാജിനെയും കസ്റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹതയുണ്ടെന്ന് സുധാകരന് പറഞ്ഞും. പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല
ഇന്നത്തെ സര്‍വകക്ഷിയോഗം വെറും പ്രഹസനം മാത്രമാണെന്നും തെളിവു നശിപ്പിക്കുകയും വീഴ്ച വരുത്തുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ നിരാഹാരം അനുഷ്ഠിക്കുകയാണ് കെ.സുധാകരന്.പ്രതികളെ പിടികൂടിയെന്ന് പറയുന്ന പോലീസ് അവരെ കോടതിയില്‍ ഹാജരാക്കി കൈയൊഴിയുകയാണുണ്ടായത്. ഇത് ദുരൂഹമാണെന്നും സുധാകരന് പറഞ്ഞു.
കണ്ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ രാവിലെ 10.30നാണ് സമാധാനയോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലെ പങ്കെടുക്കു എന്ന നിലപാടുമായി മുസ്ലിം ലീഗ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. മുമ്പത്തെ സര്ക്കകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ എന്തുകൊണ്ടു നടപ്പാക്കിയില്ല എന്ന ചോദ്യം ബിജെപി നേതാക്കള്‍ ഉന്നയിക്കും. കോണ്‍ഗ്രസും സര്‍ക്കാരിന്റെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടിനെ ചോദ്യം ചെയ്യും. ഇതോടെ സമാധാനയോഗത്തില്‍ സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
Discussion about this post