കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സി.പി.എം. അക്രമങ്ങളില്‍ കേന്ദ്രം ഇടപെടുന്നു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കൂടി നിര്‍ദ്ദേശ പ്രകാരം ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഇന്ന് നേരിട്ടു തെളിവെടുക്കും. കമ്മിഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യനാണ് ശനിയാഴ്ച തെളിവു ശേഖരിക്കുക.
കോടഞ്ചേരിയില്‍ ഗര്‍ഭിണിയായ ജ്യോത്സ്‌നാ സിബിയെ സി.പി.എം. പ്രവര്‍ത്തകര്‍ ആക്രമിച്ച് ഗര്‍ഭസ്ഥ ശിശുവിനെ ചവിട്ടികൊന്ന സംഭവം നടുക്കമുണ്ടാക്കിയിരുന്നു. ഇതിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് മട്ടന്നൂരില്‍ കൊല്ലപ്പെട്ടതും സിപിഎമ്മിനെ വെട്ടിലാക്കി. ഏറെ വിവാദമുണ്ടാക്കിയ ഈ രണ്ടു സംഭവങ്ങളിലുമാണ് ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടുന്നത്.
ജ്യോത്സ്‌നയുടെയും ഷുഹൈബിന്റെ വീടുകള്‍ കമ്മിഷന്‍ ജോര്‍ജ്ജ് കുര്യന്‍ സന്ദര്‍ശിക്കും. 11.30ന് കോടഞ്ചേരിയില്‍ ജ്യോത്സ്‌നയുടെ വീടും 2.30ന് മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ വീടും സന്ദര്‍ശിക്കും. ഇരു സംഭവങ്ങളിലും സംസ്ഥാനത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നതായും കമ്മിഷന്‍ അറിയിച്ചു. ഇരുജില്ലകളിലെയും കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. രാവിലെ 10ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലും വൈകീട്ട് നാലിന് കണ്ണൂര്‍ ഗസ്റ്റ്ഹൗസിലുമാണ് കൂടിക്കാഴ്ച.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് അടുത്തയാഴ്ച കൈമാറും. തുടര്‍ന്ന് മന്ത്രാലയം പാര്‍ലമെന്റിന് റിപ്പോര്‍ട്ട് കൈമാറും.
Discussion about this post