കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പിടിയിലാവരില്‍ എസ്.എഫ്.ഐ നേതാവിന്റെ സഹോദരനും. എസ്. എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജിന്റെ സഹോദരനാണ് അറസ്റ്റിലായ അന്‍വര്‍ റാഷിദ്. റാഷിദ് ഉള്‍പ്പടെ അഞ്ച് പേരെയാണ് ഇന്ന് മട്ടന്നൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഉള്‍പ്പടെയുള്ളവരെ കര്‍ണാടകയില്‍ ഒളിവില്‍ താമസിക്കുന്നതിനിടെ പോലിസ് പിടികൂടുകയായിരുന്നു.
ഫെബ്രുവരി 12 രാത്രിയാണ് എടയന്നൂരില്‍ വച്ച് ഷുഹൈബിനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഘത്തിലെ രണ്ടുപേരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു
Discussion about this post