മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് വിമര്‍ശാത്മകമായ ചോദ്യം ചോദിച്ച കോഴിക്കോട് ലോ കോളജ് അധ്യാപികക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തിലുള്ള കോളേജ് യൂണിയന് രംഗത്ത്. ഡോ. മറിയാമ്മ എന്ന അധ്യാപികക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂണിയന് ചീഫ് സെക്രട്ടറിക്ക് പരാതി നല്കി. മീഡിയ സെന്‍സര്‍ഷിപ്പ് എന്ന സെമിനാറിലെ ചോദ്യത്തിന്റെ പേരിലാണ് വിവാദം.
‘കടക്കൂ പുറത്ത്’ എന്ന് പറഞ്ഞത് ആരായിരുവെന്നായിരുന്നു സെമിനാറിലെ ചോദ്യം. പിണറായി വിജയന് എന്ന് ഒരു വിദ്യാര്‍ഥി മറുപടി നല്‍കുകയും ചെയ്തു. മറുപടി നല്കിയ വിദ്യാര്‍ഥിയെ അധ്യാപിക അഭിനന്ദിച്ചെന്നും ഇത് സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് എസ്എഫ്ഐയുടെ ആരോപണം.ഇത്തരം പ്രസ്താവനകളെ പിന്തുണക്കുന്ന കോളേജ് പ്രിന്‍സിപ്പാളിനെതിരെ നടപടി വേണമെന്നും യൂണിയന് ആവശ്യപ്പെടുന്നു.
അതേസമയം മീഡിയെ സെന്‍സര്‍ ഷിപ്പുമായി ബന്ധപ്പെട്ട ചോദ്യം തന്നെയായിരുന്നു അതെന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പറയുന്നു.
Discussion about this post