ന്യൂഡൽഹി: അംബാനി കുടുംബത്തിലെ അത്യാഡംബരപൂർണമായ വിവാഹ ആഘോഷങ്ങൾ അവസാനിച്ചിട്ടും ചടങ്ങിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വെസിംഗ് ആഘോഷങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ മുഴുവൻ. മകന്റെ വെഡ്ഡിംഗിൽ തിളങ്ങിയ നിത അംബാനിയുടെ ചിത്രങ്ങൾ ഫാഷൻ ലോകത്ത് വലിയ ചർച്ചയായിരുന്നു.
പച്ച നിറത്തിലുള്ള മരതക കല്ലുകൾ പതിപ്പിച്ച വലിയ ഡയമണ്ട് നെക്ലേസ് ആണ് നിത അന്ന് ധരിച്ചിരുന്നത്. വജ്രം കൊണ്ട് നിർമ്മിച്ച ഈ നെക്ലേസിന്റെ വില 400 മുതൽ 500 കോടിവരെയാണെന്നാണ് റിപ്പോർട്ട്. നെക്ലേസിൽ പതിപ്പിച്ചിരിക്കുന്ന വലിയ മരതക കല്ലുകൾ തന്നെയാണ് ഇതിനെ ഏറ്റവും കൂടുതൽ ആകർഷകമാക്കുന്നത്. എന്നാൽ ഇതേ നെക്ലേസ് 200 രൂപ പോലും മുടക്കാതെ കയ്യിൽ കിട്ടിയാൽ എങ്ങനെയിരിക്കും.
അതേ , ജയ്പൂരിൽ ചെന്നാൽ നിത അംബാനിയുടെ മരതക നെക്ലേസിന്റെ അതേ ആകൃതിയിലും നിറത്തിലും ഉള്ള ഡ്യൂപ്ലിക്കേറ്റ് നെക്ലസ് വെറും 178 രൂപയ്ക്ക് വാങ്ങാം. വലുപ്പത്തിൽ അൽപം ചെറുതാണെങ്കിലും നിത അംബാനി ധരിച്ചിരുന്ന അതേ ഡീ സൈനിലുള്ള മാലയാണ് നിർമിച്ചിരിക്കുന്നത്. മരതക പച്ചയിൽ മാത്രമല്ല ചുവപ്പ് വെള്ള കറുപ്പ് എന്നീ വ്യത്യസ്ത നിറങ്ങളിലുള്ള കല്ലുകൾ പതിപ്പിച്ച നെകേളസുകൾ കടയുടമയുടെ ശേഖരത്തിൽ ഉണ്ട് .
ഡ്യൂപ്ലിക്കേറ്റ് നെക്ലസുകളുടെ ദൃശ്യങ്ങൾ കടയുടമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു . ഒറ്റ ദിവസത്തിനുള്ളിൽ 30 ലക്ഷത്തിന് മുകളിൽ ആളുകളാണ് അത് കണ്ടത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകൾ കുറിക്കുന്നത്.
Discussion about this post