സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ കെ.കെ.ശൈലജ പ്രസ്താവന നടത്തിയെന്നതരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണം ശക്തമായിരുന്നു. ”സഖാവ് റിയാസിന്‍റെ വഴി എളുപ്പമാക്കാന്‍ തന്നെ ബലി കൊടുത്തതാണ് വടകരയില്‍. വടകരയില്‍ തനിക്ക് വിജയ പ്രതീക്ഷയില്ല. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പിണറായിക്കെതിരെ പൊട്ടിത്തെറിച്ച് വടകര സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ” എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ് പ്രചരിക്കുന്നത്.
എന്നാൽ ഈ ഫേസ്ബുക്ക് പോസ്റ്റ് ഫേക്ക് ആയി പ്രചരിക്കുന്നതണെന്നാണ് വസ്തുത. സര്‍ക്കാരിനും സിപിഎമ്മിനും എതിരായി കെ.കെ.ശൈലജ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതായി മാദ്ധ്യമങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. അത്തരത്തിലൊരു പ്രസ്താവനയും കെ. കെ ശൈലജ നടത്തിയിട്ടെല്ലെന്നാണ് അവർ വ്യക്തമാക്കുന്നതും.
തികച്ചും അടിസ്ഥാന രഹിതമായ വ്യാജ പ്രചരണമാണിതെന്ന് കെ.കെ ശൈലജ മാദ്ധ്യമങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണവുമായി വന്നതിന്‍റെ ഭാഗമാണ് ഈ വ്യാജ പ്രചാരണമെന്നാണ് ശൈലജ വ്യക്തമാക്കുന്നത്. വടകരയിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ തന്നെ വിജയിപ്പിക്കുമെന്നും കെ.കെ.ശൈലജ വ്യക്തമാക്കി.













Discussion about this post