ന്യൂഡൽഹി :മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ആം ആദ്മി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ജൂലൈ 6 വരെയാണ് ജുഡീഷ്യൽ കസ്റ്റഡി നീട്ടിയിരിക്കുന്നത്. ഡൽഹി കോടതിയുടേതാണ് തീരുമാനം.
കേസിൽ അടുത്തിടെ ഡൽഹി ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമുള്ള ഇരട്ട വ്യവസ്ഥകളും അഴിമതി കേസിൽ ജാമ്യം അനുവദിക്കുന്നതിനുള്ള ട്രിപ്പിൾ ടെസ്റ്റ് വിജയിക്കുന്നതിൽ അപേക്ഷകൻ പരാജയപ്പെട്ടു എന്ന് ജസ്റ്റിസ് സ്വരണ കാന്ത ശർമയുടെ ബെഞ്ച് പറഞ്ഞു.
അതേസമയം വിചാരണ കോടതി നേരത്തെ നിശ്ചയിച്ച അതേ വ്യവസ്ഥകളിൽ മനീഷ് സിസോദിയക്ക് എല്ലാ ആഴ്ചയും രോഗിയായ ഭാര്യയെ കാണുന്നത് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഡൽഹിയുടെ പുതിയ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് ആരോപിച്ച് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്
Discussion about this post