തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . ആലപ്പുഴ കോട്ടയം എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്.
സംസ്ഥാനത്ത് കാലവർഷമെത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ ഒന്നിന് എത്തേണ്ട കാലവർഷത്തിന്റെ വരവ് രണ്ട് ദിവസം മുൻപാണ്. തെക്കൻ കേരളതീരം, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. മീൻപിടിത്തത്തിന് പോകരുതെന്നും അറിയിപ്പുണ്ട്.
അതേസമയം നാളെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
Discussion about this post