ഡല്‍ഹി: അനധികൃതമായി വിദേശ നിക്ഷേപം സ്വീകരിച്ച കേസില്‍ വിവാദത്തിലായ ഐഎന്‍എക്സ് മീഡിയ കമ്പനി ഉടമയുടെ മൊഴി ചിദംബരത്തെ വെട്ടിലാക്കും. ഉടമ ഇന്ദ്രാണി മുഖര്‍ജി അനുമതിക്കായി മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ കണ്ടിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയതാണ് കേസില്‍ നിര്‍ണായകമായത്.. മകന്‍ കാര്‍ത്തി ചിദംബരത്തെ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്നും മൊഴിയിലുണ്ട്. താനും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും നോര്‍ത്ത് ബ്ലോക്കിലെ ചിദംബരത്തിന്റെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഇന്ദ്രാണി പറയുന്നു.
ഇന്ദ്രാണിയുടെ മൊഴി സംബന്ധിച്ച് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്രകാരമാണ്.
7 ലക്ഷം ഡോളര്‍ കൈക്കൂലിയായി കൊടുത്തുവെന്നാണ് ഇന്ദ്രാണി മുഖര്‍ജി എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ത്തിയുടെ ബിസിനസിന് സഹായം ചെയ്തു കൊടുക്കണമെന്നും വിദേശത്ത് വച്ച് പണം കൈമാറണമെന്നും ചിദംബരം ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് ഡല്‍ഹിയിലെ ഹയാത്ത് ഹോട്ടലില്‍ വെച്ച് കാര്‍ത്തി ചിദംബരത്തെ കണ്ടിരുന്നുവെന്നും അവിടെവെച്ച് പത്തു ലക്ഷം ഡോളര്‍ ആവശ്യപ്പെട്ട. പിന്നീട് ചെസ് മാനേജ്മെന്റ് ആന്റ് അഡ്വാന്റേജ് സ്ട്രാറ്റജിക് വഴി പണം നല്‍കിയാല്‍ മതിയെന്ന് കാര്‍ത്തി പറഞ്ഞതായും അവര്‍ പറഞ്ഞു.
സിബിഐക്കു മുന്നിലും മജിസ്ട്രേറ്റിനു മുന്നിലും പ്രത്യേകം ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിനെ അറസ്റ്റു ചെയ്തതിനു ശേഷം പിടിച്ചെടുത്ത രേഖകളില്‍ അദ്ദേഹം പണം വാങ്ങിയതിന്റെ രേഖകള്‍ ലഭിച്ചിരുന്നു.അനധികൃതമായി 300 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ കമ്പനിയെ സഹായിച്ചുവെന്ന കേസില്‍ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സ്വാധീനമുപയോഗിച്ചാണ് അനുമതി നേടിയെടുത്തതെന്നായിരുന്നു ആരോപണം.
Discussion about this post