വര്‍ഷങ്ങളായി മുഖ്യപ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് ത്രിപുരയില്‍ ഒരു സീറ്റു പോലുമില്ല. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 59 സീറ്റുകളില്‍ 10 സീറ്റ് കോണ്‍ഗ്രസ് നേടിയിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാന്‍ സാധിച്ചില്ല.
2013 ല്‍ സംസ്ഥാനത്തെ ചിത്രത്തിലേ ഇല്ലായിരുന്ന ബിജെപി ത്രിപുരയില്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 49 സീറ്റ് നേടിയ സിപിഐഎം ഒപ്പത്തിനൊപ്പം കുതിക്കുന്ന ബിജെപിയുടെ പ്രകടനത്തിന് മുന്നില്‍ അമ്പരന്നു.
25 വര്‍ഷത്തെ സിപിഐഎം ഭരണത്തിന് അന്ത്യം കുറിച്ച് സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുമോ എന്ന് വ്യക്തമാകാന്‍ ഇനിയും കാത്തിരിക്കണം. അധികാരം നേടാനാകുമെന്നായിരുന്നു ബിജെപി ക്യാമ്പുകള്‍ കണക്ക് കൂട്ടുന്നത്. 31 സീറ്റുകളിലെ ലീഡുമായി ഭരണത്തിലേക്ക് ബിജെപിക്ക് എത്തുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.
Discussion about this post