അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനങ്ങള്‍ പുറത്തു വരുന്നതിനിടെയാണ് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി വിലയിരുത്തിയത്.
അതേസമയം ത്രിപുരയില്‍ അധികാരം നേടാനുള്ള കേവല ഭൂരിപക്ഷമായ 31 സീറ്റുകളെന്ന നമ്പറിലേക്ക് ബിജെപി എത്തിയിട്ടുണ്ട്. നിലവില്‍ 32 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. സിപിഎം 25 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസിനു ഒറ്റ സീറ്റിലും ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Discussion about this post