ത്രിപുരയിലെ വിജയത്തിന് ബിജെപി നേതൃത്വം നന്ദി പറയുന്നത് സുനില്‍ ദിയോദര്‍ എന്ന് തന്ത്രങ്ങളുടെ ആചാര്യനോടാണ്. അക്കൗണ്ട് തുറക്കുന്നതിനൊപ്പം അധികാരം പിടിക്കുക എന്ന അപൂര്‍വ്വ ചരിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ ആര്‍എസ്എസുകാരനായിരുന്നു.
രണ്ടര വര്‍ഷമായി ത്രിപുരയില്‍ ബിജെപിയുടെ പ്രചാരണ ചുവടുകള്‍ക്കൊപ്പം സുനിലുണ്ട്. അമിത് ഷാ ഏല്‍പിച്ച ദൗത്യവുമായി ത്രിപുരയിലെത്തിയ സുനില്‍ ആദ്യം സംസ്ഥാനമൊട്ടാകെ സഞ്ചരിച്ചു പാര്‍ട്ടിയുടെ ശക്തിയും ദൗര്‍ബല്യവും മനസിലാക്കാനായിരുന്നു അത്. ആര്‍എസ്എസ് ശാഖകള്‍ വിപുലീകരിക്കുകയായിരുന്നു ആദ്യം ചെയ്തത. പിന്നീട് കോണ്‍ഗ്രസില്‍നിന്ന് പ്രാദേശിക നേതാക്കളെ പാര്‍ട്ടിയിലേക്കെത്തിക്കാനുള്ള തന്ത്രങ്ഹളും നീക്കങ്ങളും നടത്തി. താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയായിരുന്നു ആദ്യം ചെയ്തത്. നേതൃപാടവമുള്ള യുവാക്കളെ ഉയര്‍ത്തികൊണ്ടു വന്നു. യുവജനങ്ങള്‍ക്കും കൃഷിക്കാര്‍ക്കും വനിതകള്‍ക്കും പട്ടികജാതിക്കാര്‍ക്കും വേണ്ടി പ്രത്യേക സംഘടനകളുണ്ടാക്കി.
അഗര്‍ത്തലയില്‍ നിന്നു ധര്‍മനഗറിലേക്കു പോകുന്ന ട്രെയിന്‍ പ്രചാരണ ആയുധമാക്കാനുള്ള തന്ത്രം സുനിലിന്റേതായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ ആറിനു പുറപ്പെടുന്ന ട്രയിനില്‍, മോദിയുടെ ടീ ഷര്‍ട്ട് ധരിച്ച ബിജെപി പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ സ്ഥിരമായി വിതരണം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചു. ട്രെയിനില്‍നിന്ന് ദിവസേന ശേഖരിച്ച ഫോണ്‍ നമ്പരുകളിലെ വാട്‌സ് ആപിലേക്ക് ബിജെപിയുടെ സന്ദേശങ്ങളെത്തിച്ചു. പിന്നീട് ഫോണ്‍ നമ്പരുകളുടെ വലിയ പട്ടിക തയ്യാറാക്കി മണ്ഡലാടിസ്ഥാനത്തില്‍ വിഭജിച്ചു. ഇതോടൊപ്പം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാന്‍ കോള്‍ സെന്റര്‍ ആരംഭിച്ചു.
ബിജെപി അംഗത്വത്തിന് ഓണ്‍ലൈന്‍ സംവിധാനമായിരുന്നു മറ്റൊരു തന്ത്രം. 2009 ല്‍ പതിനയ്യായിരത്തില്‍ താഴെയായിരുന്നു ബിജെപി അംഗത്വം. 2015 ല്‍ ഇതു 1,75,000 ആയി. സിപിഎം ഉപയോഗിക്കാന്‍ മടിച്ച സോഷ്യല്‍ മീഡിയ ബിജെപി നന്നായി ഉപയോഗിച്ചു. ചെറിയ വിഡിയോകളും കാര്‍ട്ടൂണുകളും തയ്യാറാക്കി പ്രചരിപ്പിച്ചു. മൂന്നുവര്‍ഷത്തിനിടെ 52 കേന്ദ്രമന്ത്രിമാരാണ് ത്രിപുര സന്ദര്‍ശിച്ചത്. അവരെ ജനങ്ങളുമായി അടുപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചു. ഇതെല്ലാം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കി. പതുക്കെ പതുക്കെ ബിജെപി സംസ്ഥാന ഭരണം പിടിക്കാവുന്ന ട്രെന്‍ഡിലേക്ക് മാറുകയായിരുന്നു
ത്രിപുരയിലേക്ക് സുനിലിനെ അയച്ചാല്‍ ലക്ഷ്യം നേടാമെന്ന ഉറപ്പ് അമിത് ഷാക്കും ഉണ്ടായിരുന്നു. ഗുജറാത്തില്‍ ഉള്‍പ്പടെ തെരഞ്ഞെടുപ്പ് ദൗത്യങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തിച്ച സുനിലിന്റെ കഴിവില്‍ നേതൃത്വം വിശ്വാസം അര്‍പ്പിച്ചു.
നരേന്ദ്രമോദിക്കുവേണ്ടി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതോടെയാണ് സുനില്‍ ദിയോദറിന്റെ സംഘടനാ പാടവം തിരിച്ചറിയുന്നത്. 2013 ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മൂന്നാം തിരഞ്ഞെടുപ്പിനെ നേരിടുമ്പോഴാണ് സുനില്‍ ഗുജറാത്തിലെത്തുന്നത്. ബിജെപിക്ക് ഒരു എംഎല്‍എയും കോണ്‍ഗ്രസിന് അഞ്ചു എംഎല്‍മാരുമുണ്ടായിരുന്ന ദഹോഡ് ജില്ലയുടെ ചുമതലയാണു പാര്‍ട്ടി നല്‍കിയത്. തിരഞ്ഞെടുപ്പിന് ആറുമാസം മുന്‍പ് സുനില്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. ഗുജറാത്തില്‍ 117 സീറ്റുണ്ടായിരുന്ന ബിജെപി 125 സീറ്റുകളാണ് ആ തിരഞ്ഞെടുപ്പില്‍ ലക്ഷ്യമിട്ടിരുന്നത്. പ്രധാനമന്ത്രി പദത്തിലെത്താന്‍ മികച്ച ജയം മോദിക്കും ആവശ്യമായിരുന്നു. ദഹോദിലെ സീറ്റുകള്‍ ഒന്നില്‍നിന്നും മൂന്നായി ഉയര്‍ത്താന്‍ സുനിലിനായി.
2013 ല്‍ സുനില്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തെക്കന്‍ മേഖലയുടെ ചുമതലയായിരുന്നു. 2014 ല്‍ മഹാരാഷ്ട്ര നിയമസഭയിലേക്കു തിരഞ്ഞെടുപ്പു നടന്നപ്പോള്‍ അവിടേക്കയച്ചു. സുനിലിനെ അമിത്ഷാ പല്‍ഹഡ് മേഖലയില്‍ നിയോഗിച്ചു. സിപിഎമ്മിന് മഹാരാഷ്ട്രയിലുള്ള ഒരേയൊരു സീറ്റായ അവിടെ സുനിലിന്റെ തന്ത്രങ്ങള്‍ വിജയിച്ചു. സീറ്റ് ബിജെപി പിടിച്ചു. ഇതോടെയാണ് സുനിലിനെ പാര്‍ട്ടി ത്രിപുരയിലേക്കയച്ചത്.
Discussion about this post