കണ്ണൂരിലെ പാച്ചേനി പ്രിയദര്‍ശിനി വായനശാലയ്ക്കുനേരെ ശനിയാഴ്ച രാത്രി ആക്രമണം നടന്നു. വായനശാലയുടെ ചുമരുകള്‍ മുഴുവന്‍ കരി ഓയില്‍ ഉപയോഗിച്ച് വികൃതമാക്കി. കെട്ടിടത്തിന്റെ ചുവരില്‍ കരി ഓയില്‍ ഉപയോഗിച്ച് എഴുതുകയും വരാന്തയില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു.
നിരവധി തവണ ആക്രമിക്കപ്പെട്ട ഈ വായനശാല നിര്മ്മാണത്തിലിരിക്കുന്പോള് കട്ടിലയും ജനലും എടുത്തുകൊണ്ടുപോയി നിര്‍മാണത്തിന് തടസമുണ്ടാക്കിയിരുന്നു. പിന്നീട് 10 തവണ കെട്ടിടത്തിന്റെ വാതില്‍, ജനല്‍, കസേരകള്‍ എന്നിവ തകര്‍ത്തു. മന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് കൊടിമരം 3 തവണ നശിപ്പിച്ചു. വാഹനത്തില്‍ കെട്ടിവലിച്ചാണ് കൊടിമരം നശിപ്പിച്ചത്. 2009 ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തത്.
ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ തറവാട് വീട്ടിന് സമീപത്താണ് അക്രമിക്കപ്പെട്ട വായനശാല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post