കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ പയ്യന്നൂര്‍ സ്വദേശിക്കെതിരേ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വധഭീഷണിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പോലീസ് ഹൈടെക് സെല്ലിന്റെ അന്വേഷണത്തില്‍ പയ്യന്നൂര്‍ സ്വദേശി വിജേഷിന്റെതാ് ഫോണ്‍ നമ്പര്‍ എന്ന് കണ്ടെത്തിയിരുന്നു. ഇയാളെ തേടി അന്വേഷണ സംഘം ഞായറാഴ്ച പയ്യന്നൂരില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല.
സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളിയെത്തിയത്. മുഖ്യമന്ത്രിയെ 24 മണിക്കൂറിനകം വധിക്കുമെന്നായിരുന്നു ഭീഷണി.
Discussion about this post