ഹൈദരാബാദ്: തെലങ്കാനയിലെ പ്രശസ്ത ക്ഷേത്രമായ ശ്രീ രാജരാജേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു.
കരീംനഗർ ജില്ലയിലെ വെമുലവാദയിൽ ആണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു പ്രധാനമന്ത്രി ക്ഷേത്രത്തിൽ എത്തിയത്. ഇവിടെ വിവിധ പൂജകളിൽ അദ്ദേഹം പങ്കെടുത്തു. ക്ഷേത്രം അധികൃതരുമായി സംസാരിച്ച ശേഷം ആയിരുന്നു പ്രധാനമന്ത്രിയുടെ മടക്കം.
ക്ഷേത്ര ദർശനത്തിന് ശേഷം കരിംനഗർ, വാറങ്കൽ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച റോഡ് ഷോകളിൽ അദ്ദേഹം പങ്കെടുത്തു. ഈ മാസം 13 നാണ് തെലങ്കാനയിലെ ലോക്‌സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്. 17 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
Discussion about this post