ന്യൂഡൽഹി: ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷൻ സാം പിത്രോഡയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് രവി ശങ്കർ പ്രസാദ്. കോൺഗ്രസിന് ഇന്ത്യ എന്താണെന്നോ ഇന്ത്യയുടെ പാരമ്പര്യം എന്താണെന്നോ ഒരു കാലത്തും മനസിലാകില്ലെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ഇന്ത്യയെ കുറിച്ച് പിത്രോഡ എന്താണ് മനസിലാക്കിയിരിക്കുന്നതെന്ന് വീണ്ടും വീണ്ടും മനസിലാക്കി തരുകയാണ്. എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി അബദ്ധങ്ങൾ മാത്രം പറയുന്നതെന്ന് ഇപ്പോഴാണ് മനസിലാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഇന്ത്യയെ കുറിച്ച് സാം പിത്രോഡ എന്താണ് മനസിലാക്കിയിരിക്കുന്നതെന്ന് വീണ്ടും വീണ്ടും വ്യക്തമാകുകയാണ്. അദ്ദേഹം ഒരു വലിയ തോൽവിയാണെന്ന് ഇപ്പോൾ മനസിലായിരിക്കുന്നു. അദ്ദേഹത്തിന് രാജ്യത്തെ മനസിലാകില്ല. രാഹുൽ ഗാന്ധിയുടെ ഉപദേശകനാണ് പിത്രോഡ. രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് ഇങ്ങനെ അബദ്ധങ്ങൾ മാത്രം പറയുന്നതെന്ന് എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്. ഇത് തോൽവിയുടെ നിരാശയാണ്. അവർക്ക് ഇന്ത്യ എന്താണെന്നും ഇന്ത്യയുടെ പൈതൃകം എന്താണെന്നും മനസിലാകില്ല’- രവി ശങ്കർ പ്രസാദ് പറഞ്ഞു.
വടക്കു കിഴക്കൻ മമഖലയിലുള്ളവർ ചൈനക്കാരെ പോലെയും തെക്കേ ഇന്ത്യയിലുള്ളവർ ആഫ്രിക്കാരെ പോലെയും ആണെന്നായിരുന്നു സാം പിത്രോഡയുടെ വിവാദ പരാമർശം. പിത്രോഡയുടെ പരാമർശത്തിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്ര മന്ത്രി പീയുഷ് ഗോയലും പിത്രോഡയ്‌ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ തകർർക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. അവർക്ക് സ്വന്തമായി നേതാവും ഇല്ല, നേതൃത്വവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post