തിരുവനന്തപുരം : വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥ് തൂങ്ങിമരിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് സിബിഐ. ഇക്കാര്യത്തിൽ വിദഗ്ധഭിപ്രായം തേടേണ്ടത് ആവശ്യമാണ്. അതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണം എന്നും സിബിഐ ആവശ്യപ്പെട്ടു. മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ അഭിപ്രായം തേടുന്നതിനായി കേസിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്റെ റിപ്പോർട്ട്, ഡമ്മി പരീക്ഷണം നടത്തിയ റിപ്പോർട്ട് എന്നിവ സിബിഐ എയിംസിലേക്ക് അയച്ചു നൽകിയിട്ടുണ്ട്.
സിദ്ധാർത്ഥ് മരണത്തിനു മുൻപായി ക്രൂരമർദ്ദനത്തിന് ഇരയായിട്ടുണ്ട് എന്ന് സിബിഐ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു. പ്രതികൾ എല്ലാവരും ചേർന്ന് സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തി. രണ്ടുദിവസം നഗ്നനാക്കി നിർത്തിയ ശേഷം മർദ്ദിച്ചു. അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടായിട്ടും നൽകിയില്ല, എന്നിങ്ങനെയാണ് സിബിഐ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നത്.
Discussion about this post