സൊഹാർ: ഒമാനിലെ സൊഹാനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം സ്വദേശി സുനിൽ ആണ് മരിച്ചത്. പതിനഞ്ചിലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റ മുഴുവൻ പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
സ്വകാര്യ കമ്പനിയിൽ അഡ്മിൻ മാനേജരായി പ്രവർത്തിച്ചുവരികയായിരുന്ന സുനിൽ റെസിഡന്റ് കാർഡ് പുതുക്കാൻ കുടുംബത്തോടൊപ്പം ലിവയിൽ പോയി തിരികെ വരും വഴിയാണ് അപകടം.
സൊഹാറിൽ ലിവ എബൗട്ടിൽ തെറ്റായ ദിശയിൽ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കുകളും ഉൾപ്പെടെ ഏഴ് വാഹനങ്ങൾ അപകടത്തിൽ പെട്ടിരുന്നു.
Discussion about this post