കൊച്ചി: ലെനിന്റെ പ്രതിമ തകര്‍ക്കാന്‍ കൂടാന്‍ കഴിയാത്തതില്‍ താന്‍ ഖേദിക്കുന്നുവെന്ന് ടി.ജി മോഹന്‍ദാസ് പറഞ്ഞു. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വി നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ടി.ജി മോഹന്‍ദാസിന്റെ പരാമര്‍ശം. ആയിരക്കണത്തിന് പേരെ കൊന്നൊടുക്കിയ ആളാണ് ലെനിന്‍. ഇത് ഞാന്‍ പറഞ്ഞതല്ല, ഇവരെല്ലാം ആരാധിക്കുന്ന ക്രുഷ്‌ച്ചേവ് പറഞ്ഞതാണ്.
ലെനിന്റെ പ്രതിമ നീക്കം ചെയ്യുന്നതിലൂടെ പ്രത്യേകം സന്ദേശമോ പ്രശ്നമോ ഉണ്ടെന്ന് തോന്നുന്നില്ല. പ്രത്യയ ശാസ്ത്രങ്ങളെ ഒരു പ്രതിമ നീക്കം ചെയ്തതിലൂടെ തകര്‍ക്കാന്‍ പറ്റും. എതിരാളികളെ മുഴുവന്‍ കൊന്നൊടുക്കി കമ്മ്യൂണിസം നടപ്പാക്കിയ ആളാണ് ലെനിനെന്നും മോഹന്‍ ദാസ് പറഞ്ഞു. അദ്ദേഹത്തിന് ഒരു മഹത്വവും തന്നെപോലുള്ളവര്‍ നല്‍കുന്നില്ല. കേരളത്തിലെ കുറച്ചു പേരും ചില ജെഎന്‍യു ചരിത്രകാരന്മാരുമാണ് ഇവരെയൊൊക്കെ കൊണ്ടുനടക്കുന്നതെന്നും മോഹന്‍ദാസ് പറഞ്ഞു.
വീഡിയൊ-
https://www.youtube.com/watch?time_continue=301&v=JGDboc4nRoE
Discussion about this post