കൊച്ചി മെട്രോ നഷ്ടത്തിലെന്ന പിണറായി വിജയന്റെ പ്രസ്താവനക്ക് ഇ ശ്രീധരന്റെ മറുപടി. ലോകത്തെ ഒരു മെട്രോയും തുടക്കത്തില്‍ ലാഭകരമായിരുന്നില്ല. വരവു കൊണ്ട് ചിലവ് നടത്താം. ഏത് മെട്രോയ്ക്കും അത് ആദ്യഘട്ടത്തില്‍ സാധിക്കില്ല. ലൈറ്റ് മെട്രോ തുടക്കത്തില്‍ ലാഭകരമാവില്ല. അതു കൊണ്ട് അത് നടപ്പാക്കില്ല എന്നുണ്ടോ എന്നും അദ്ദേഹം പറഞ്ഞു.
ലൈറ്റ് മെട്രോ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് കാണിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇ ശ്രീധരന്.
ലെറ്റ് മെട്രോയില്‍ നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കിയത് കാലാവധി കഴിഞ്ഞതിനലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കൊച്ചി മെട്രോ നഷ്ടത്തിലെന്നും വ്യക്തമാക്കിയിരുന്നു.
Discussion about this post