ഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന് രാജ്യസഭയിലേക്ക് മത്സരിക്കും. മുരളീധരന് പുറമെ രാജീവ് ചന്ദ്രശേഖര്‍, ജിവിഎല്‍ നരസിംഹ റാവു, സരോജ് പാണ്ഡെ, നാരായണ്‍ റാണെ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.
മഹാരാഷ്ട്രയില്‍ നിന്നാകും മുരളീധരന് രാജ്യസഭയിലേക്ക് മത്സരിക്കുക. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്ന് വി.മുരളീധരന് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്കുന്ന പരിഗണയാണെന്നും വി.മുരളീധരന് പ്രതികരിച്ചു.
രാജ്യസഭാ സ്ഥാനാര്‍ത്ഥികളായി 18 പേരുടെ പട്ടികയാണ് ബിജെപി പുറത്ത് വിട്ടിരിക്കുന്നത്.
Discussion about this post