പത്തനംതിട്ട : പത്തനംതിട്ട തിരുവല്ലയിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവതിക്ക് നേരെ മദ്യപാനിയുടെ ആക്രമണം. യുവതിയെ വാഹനത്തിൽ നിന്നും വലിച്ചു താഴെയിട്ടാണ് ആക്രമണം നടത്തിയത്. മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയ ശേഷമാണ് പ്രതി റോഡിലിറങ്ങി യുവതിക്ക് നേരെ ആക്രമണം നടത്തിയത്.
തിരുവല്ല സ്വദേശിയായ ജോജോ എന്ന യുവാവാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ആക്രമിച്ചത്. ബൈക്ക് തടഞ്ഞു നിർത്തിയ ശേഷം ഇയാൾ യുവതിയെ വലിച്ചു താഴെ ഇടുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ 25 വയസ്സുകാരിയായ യുവതിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതിയെ ആക്രമിക്കുന്നതിന് മുൻപായി മദ്യപിച്ച് ബൈക്കിൽ പോലീസ് സ്റ്റേഷനിൽ എത്തി ജോജോ ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് പോലീസുകാർ ഇയാളുടെ ബൈക്ക് വാങ്ങിവെച്ച ശേഷം മടക്കി അയക്കുകയായിരുന്നു. തുടർന്നാണ് റോഡിൽ ഇറങ്ങിയ ജോജോ ബൈക്കിൽ വരികയായിരുന്ന യുവതിയെ വലിച്ചു താഴെയിട്ടത്. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
Discussion about this post