ചണ്ഡീഗഡ് :പഞ്ചാബിൽ അതിർത്തികടന്ന് എത്തിയ ഡ്രോൺ കണ്ടെടുത്ത് ബിഎസ്എഫ്. ചൈന നിർമ്മിത ഡ്രോണാണ് അതിർത്തി രക്ഷാസേന പിടിച്ചെടുത്തത്. അമൃത്സർ ജില്ലയിൽ നിന്നാണ് ഡ്രോൺ കണ്ടെടുത്തത്.
ഹാർഡോ റട്ടൻ ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് തകർന്ന് വീണ നിലയിൽ ആയിരുന്നു ഡ്രോൺ കണ്ടെടുത്തത് . അതിർത്തി പ്രദേശങ്ങളിൽ ഡ്രോണുകളുടെ സാന്നിദ്ധത്തെ കുറിച്ച് ബിഎസ്എഫ് ഇന്റലിജൻസ് വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഎസ്എഫ് സൈനികർ തിരച്ചിൽ നടത്തിയത്. ഇതേ തുടർന്ന് തകർന്ന നിലയിൽ ഡ്രോൺ കണ്ടെത്തുകയായിരുന്നു.
ചൈന നിർമ്മിത ഡിജെഐ മാവിക് 3 ക്ലാസിക് ആണ് കണ്ടെടുത്ത ഡ്രോൺ . സംഭവ സ്ഥലത്ത് കൂടുതൽ തിരച്ചിൽ പുരോഗമിക്കുകയാണ്. ഡ്രോൺ എത്തിയ സാഹചര്യത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post