ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തെയും ഹിന്ദുക്കളെയും അവഹേളിച്ച് സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്. യാതൊരു പ്രയോജനവും ഇല്ലാത്ത നിർമ്മിതിയാണ് രാമക്ഷേത്രം എന്ന് രാം ഗോപാൽ യാദവ് പറഞ്ഞു. പരാമർശത്തിൽ അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
അയോദ്ധ്യയിലെ രാമക്ഷേത്രം നിർമ്മിച്ചത് ശരിയായ രീതിയിൽ അല്ല. യാതൊരു പ്രയോജനവും ഇല്ലാത്ത നിർമ്മിതിയാണ് രാമക്ഷേത്രം. എന്ത് കൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ രാമക്ഷേത്രത്തിൽ ദർശനം നടത്താതിരുന്നത്?. ഇതിന് കാരണം ഉണ്ട്. എല്ലാ ദിവസവും ഭഗവാൻ ശ്രീരാമന് പ്രാർത്ഥന നടത്തുന്നവരാണ് തങ്ങളെന്നും രാം ഗോപാൽ വ്യക്തമാക്കി.
രാമക്ഷേത്രത്തിന്റെ വാസ്തു തെറ്റാണ്. ഇങ്ങനെയാണോ ക്ഷേത്രം നിർമ്മിക്കുക. പഴയ ക്ഷേത്രങ്ങൾ ഒന്നു നോക്കൂ. ഒരു ക്ഷേത്രവും ഇതുപോലെ തെക്ക് നിന്നും വടക്ക് ഭാഗത്തേയ്ക്ക് നിർമ്മിക്കുകയില്ല. ക്ഷേത്രത്തിന്റെ രൂപരേഖ ശരിയല്ലെന്നും രാം ഗോപാൽ കൂട്ടിച്ചേർത്തു.
അതേസമയം സംഭവത്തിൽ രൂക്ഷവിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് എത്തി. സനാതനധർമ്മത്തെ രാം ഗോപാൽ അവഹേളിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് വരുന്ന വിശ്വാസികളുടെ വികാരം ആണ് രാംഗോപാൽ വ്രണപ്പെടുത്തിയത്. ഇതിന് പുറമേ ഭഗവാൻ ശ്രീരാമന്റെ ശക്തിയെ വെല്ലുവിളിക്കുക കൂടിയാണ് ചെയ്തത്. വോട്ടിനായി ജനങ്ങളുടെ വിശ്വാസംവച്ചാണ് കളിക്കുന്നത് രാംഗോപാൽ യാദവ് കളിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post