ലക്നോ: മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് നരേഷ് അഗര്‍വാളിന്റെ രാജി. ൂഡല്ഹിയില് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തി. നരേഷ് അഗര്‍വാളിന്റെ മകനും എസ്പിയുടെ സിറ്റിംഗ് എംഎല്‍എയുമായ നിതിന്‍ അഗര്‍വാളും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
നരേഷ് അഗര്‍വാളിനെ മറികടന്ന് ജയ ബച്ചന് രാജ്യസഭാ സീറ്റ് നല്കാന് സമാജ്വാദി പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നരേഷ് അഗര്‍വാള്‍ പാര്‍ട്ടി വിട്ടത്. ദേശീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മാത്രമേ സമൂഹത്തിനായി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്ന് ബിജെപിയില്‍ ചേരുന്നതു പ്രഖ്യാപിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തില്‍ നരേഷ് അഗര്‍വാള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരില്‍ തനിക്ക് വലിയ മതിപ്പുണ്ടായെന്നും നരേഷ് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ എസ്പി സ്ഥാനാര്‍ഥി ജയ ബച്ചനെതിരേ നരേഷ് അഗര്‍വാള്‍ മോശം പരാമര്‍ശം നടത്തിയത്. സിനിമയില്‍ നൃത്തം ചെയ്ത ഒരാള്‍ക്ക് സീറ്റ് നല്കിയതു തന്നെ വേദനിപ്പിച്ചെന്നായിരുന്നു വാക്കുള്‍. ഇതിനെതിരെ കേന്ദ്രമന്ത്രി സുഷമ സ്വരാജ് രംഗത്തെത്തി.സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവ് ബിജെപിയില്‍ ചേര്‍ന്നത് സ്വാഗതാര്‍ഹമെങ്കിലും ജയബച്ചനെ ബോളിവുഡില്‍ ഡാന്‍സ് ചെയ്ത് നടക്കുന്നവള് എന്ന് വിശേഷിപ്പിച്ചത് അസംബന്ധമെന്ന് സുഷമ സ്വരാജ് പറഞ്ഞു. അത്തരത്തിലുള്ള കമന്റ് സ്വീകാര്യമല്ലെന്നും ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്.
Shri Naresh Agarwal has joined Bhartiya Janata Party. He is welcome. However, his comments regarding Jaya Bachhan ji are improper and unacceptable.
— Sushma Swaraj (@SushmaSwaraj) March 12, 2018
ആരെയും വിഷമിപ്പിക്കാനല്ല, പറഞ്ഞതെന്ന് നരേഷ് അഗര്‍വാള്‍ പിന്നീട് പ്രതികരിച്ചു.
Discussion about this post