കോഴിക്കോട് മത്സ്യകൃഷി തുടങ്ങാനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ടാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രണ്ടുമാസം മുമ്പ് ശ്രീരാജിന്റെ 85 സെന്റ് സ്ഥലത്ത് കൊടികുത്തിയത്. സ്ഥലത്തിന്റെ ചുറ്റുമതിലും പ്രവര്‍ത്തകര്‍ നശിപ്പിച്ചിട്ടുണ്ട്. സ്ഥലം കോര്പ്പറേഷന് വക കളിസ്ഥലമാക്കാനുള്ള പദ്ധതിയുള്ളതുകൊണ്ടാണ് അവിടെ നിര്‍മ്മാണം പാടില്ലാത്തതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
കോര്‍പ്പറേഷനെ സമീപിച്ചപ്പോള്‍ കളിസ്ഥലമാക്കാനുള്ള പദ്ധതി 2002 ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ആ പദ്ധതി നിലവിലില്ലായെന്നുമാണ് ശ്രീരാജിന് അറിയാന്‍ സാധിച്ചത്. സംഭവത്തെപ്പറ്റി പോലീസില്‍ പരാതി കൊടുത്തെങ്കിലും യാതൊരു വിധ പ്രതികരണവും ഉണ്ടായിട്ടില്ല.
ഇതിനെപ്പറ്റി സ്ഥലത്തെ സി.പി.എം നേതാക്കളുമായി സംസാരിച്ചെങ്കിലും അവര്‍ ചര്‍ച്ചകള്‍ നടത്താന്‍ കൂട്ടാക്കിയില്ല.
Discussion about this post