ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ടിരിക്കുന്ന് ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നത് മൂലം ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മീന്‍പിടിത്തക്കാര്‍ ജാഗ്രത പാലിക്കണമെന്നും തീരദേശത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ശക്തമായ മഴക്കുള്ള സാധ്യത കൂടുതല്‍. കടലില്‍ കാറ്റിന്റെ വേഗത 65 കിലോമീറ്റര്‍ വരെയും തിരമാലകള്‍ 3 മീറ്റര്‍ പൊക്കത്തില്‍ വരെയും പോകാം.
സംഭവത്തെപ്പറ്റി പഠിക്കാന്‍ ചീഫ് സെക്രട്ടറി യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
Discussion about this post