മുംബൈ:ഹിജാബിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ കീറിയ(ടോണ്‍) ജീന്‍സും ടീ-ഷര്‍ട്ടും ധരിക്കുന്നത് നിരോധിച്ച് ചെമ്പൂര്‍ ട്രോംബെ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ എന്‍ജി ആചാര്യ ആന്‍ഡ് ഡികെ മറാത്തെ കോളേജ്.വിദ്യാര്‍ത്ഥികള്‍ മാന്യമായ വസ്ത്രം ധരിച്ച് വേണം കോളേജിലെത്താന്‍ എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ആണ്‍കുട്ടികള്‍ക്ക് ഹാഫ് സ്ലീവ് ഷര്‍ട്ട്, അല്ലെങ്കില്‍ ഫുള്‍ സ്ലീവ് ഷര്‍ട്ടും പാന്റും ധരിക്കാം. പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ വസ്ത്രങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ധരിക്കാം. എന്നാല്‍ മതപരമായതോ സാംസ്‌കാരികമായ വ്യത്യസ്തതകള്‍ വെളിവാക്കുന്ന വസ്ത്രധാരണം പാടില്ല. ജീന്‍സ്, ടിഷര്‍ട്ട്, ജഴ്‌സികള്‍ എന്നിവയൊന്നും ധരിക്കാന്‍ പാടില്ലെന്ന് കോളേജ് പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കുന്നു.ബുര്‍ഖ, ഹിജാബ്, ബാഡ്ജ്, തൊപ്പി എന്നിവ കോളേജിനുള്ളില്‍ ധരിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി
നേരത്തെ ഹിജാബ്, നഖബ്, ബുര്‍ഖ, സ്റ്റോള്‍ എന്നിവയ്ക്കും കോളേജില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കോളെജിന്റെ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ചില വിദ്യാര്‍ത്ഥികള്‍ ബോംബൈ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോളേജിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു.
Discussion about this post