ന്യൂഡൽഹി : ദാരിദ്രത്തിനെതിരെ അടുത്ത അഞ്ച് വർഷം നിർണായക നടപടികൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത അഞ്ച് വർഷം അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും , ദാരിദ്ര്യത്തിനെതിരായുള്ള പോരാട്ടമാണ് നടക്കാൻ പോവുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ രാജ്യം ദാരിദ്ര്യത്തിനെതിരെ പൊരുതി വിജയിക്കും. അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നത്. അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും. അതിന്റെ സ്വാധീനം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര ഇന്ത്യയുടെയും പാർലമെന്റിന്റെയും ചരിത്രത്തിൽ ദശാബ്ദങ്ങൾക്ക് ശേഷമാണ് മൂന്നാമതും ഒരേ സർക്കാരിന് തുടരാനുള്ള അവസരം ജനങ്ങൾ നൽകിയരിക്കുന്നത്. പ്രതിപക്ഷത്തിന്റെ നുണപ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞു. കേന്ദ്രസർക്കാരിന്റെ പ്രകടനത്തെയാണ് അവർ പരിഗണിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
കേവലം കുറേ അനുച്ഛേദങ്ങളുടെ സമാഹാരമല്ല ഭരണഘടന. ബാബ സഹേബ് അംബേദ്കർ നൽകിയ ഭരണഘടന കൊണ്ട് താൻ ഉൾപ്പടെയുള്ള പലർക്കും ഇന്ന് പല പദവികളിലും എത്താൻ കഴിഞ്ഞു. രാജ്യത്തെ ഓരോ പ്രവർത്തനങ്ങൾക്കും ഭരണഘടന നേർവഴി കാണിക്കുന്നു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post