കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം കാലങ്ങളായി മുടങ്ങിക്കിടക്കേ സംസ്ഥാന മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവ് നടത്തിയ സര്‍ക്കാര്‍ നടപടിക്ക് വന്‍ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ഇതിന് പുറമേ മുന്‍ മന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ മാറ്റി പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയതും ചര്‍ച്ചയായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആസ്തിയും മന്ത്രിമാരുടെ പ്രശസ്തിയും പരിഗണിക്കുമ്പോള്‍ ഇന്നോവ തീരെ പോരാ, ബെന്‍സോ ഓഡിയോ തന്നെ വാങ്ങണമായിരുന്നുവെന്നാണ് ജയശങ്കറിന്റെ പരാമര്‍ശം.
യുഡിഎഫ് മന്ത്രിമാരെ പോലെയല്ല എല്‍ഡിഎഫ് മന്ത്രിമാര്‍. അവര്‍ കൈക്കൂലി വാങ്ങുന്നില്ല. സര്‍ക്കാരില്‍ നിന്നു കിട്ടുന്ന 52,000രൂപ കൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ല. അതുകൊണ്ട് ശമ്പളം കൂട്ടണം- 90,300 ആയി നിജപ്പെടുത്താം. മന്ത്രിമാരേക്കാള്‍ കഷ്ടമാണ് എമ്മല്ലെമാരുടെ കാര്യം. അവര്‍ക്ക് വെറും 39,000രൂപയേ കിട്ടുന്നുളളൂ. അത് 62,000 രൂപയാക്കി പരിഷ്‌കരിക്കണം.
യുഡിഎഫ് മന്ത്രിമാര്‍ ഉപയോഗിച്ച പഴഞ്ചന്‍ കാറുകള്‍ നമ്മുടെ മന്ത്രിമാര്‍ ഉപയോഗിക്കുന്നത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തന്നെ അപമാനമാണ്. അതുകൊണ്ട് കാറും മാറ്റി. പുത്തന്‍ ഇന്നോവ ക്രിസ്റ്റ 25എണ്ണം ഒന്നിഒന്നിച്ചു വാങ്ങി. വലിയ വിലയൊന്നുമില്ല- ഒന്നിന് 26ലക്ഷം ഇതൊക്കെ വലിയ ആഡംബരമോ ധൂര്‍ത്തോ അല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആസ്തിക്കും മന്ത്രിമാരുടെ പ്രശസ്തിയും പരിഗണിക്കുമ്പോള്‍ പുത്തന്‍ ഇന്നോവ ക്രിസ്റ്റ 25എണ്ണം ഒന്നിച്ചു വാങ്ങി. വലിയ വിലയൊന്നുമില്ല- ഒന്നിന് 26ലക്ഷം മാത്രം. ഇതൊക്കെ വലിയ ആഡംബരമോ ധൂര്‍ത്തോ അല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആസ്തിക്കും മന്ത്രിമാരുടെ പ്രശസ്തിയും പരിഗണിക്കുമ്പോള്‍ ഇന്നോവ തീരെ പോരാ, ബെന്‍സോ ഓഡിയോ വാങ്ങാമായിരുന്നുവെന്നാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
https://www.facebook.com/AdvocateAJayashankar/photos/a.753112281485167.1073741829.731500836979645/1450830425046679/?type=3&theater
Discussion about this post