കണ്ണൂര്‍ ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ പരിഗണിക്കുന്ന കാര്യത്തില്‍ ഡിവിഷന്‍ ബഞ്ച് ഉച്ചയ്ക്ക് ശേഷം തീരുമാനമെടുക്കും. ഹര്‍ജി പരിഗണിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് അധികാരമില്ല എന്നാണ് ഷുഹൈബിന്റെ മാതാപിതാക്കളുടെ വാദം. മദ്രാസ് പ്രൊവിന്‍സ് സംബന്ധിച്ച നിയമം നിലനില്‍ക്കുന്നതല്ല എന്നും മലബാര്‍ മേഖലയും ഡിവിഷന്‍ ബെഞ്ചിന്റെ പരിധിയില്‍ വരുമെന്നും സര്‍ക്കാര്‍ നിലപാട് എടുത്തു.
അപ്പീല്‍ പരിഗണിക്കാന്‍ ഡിവിഷന്‍ ബഞ്ച് തീരുമാനം എടുത്താല്‍ അവധിക്ക് ശേഷം വിശദമായ വാദം കേള്‍ക്കും. സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അമരേന്ദര്‍ ശരണ്‍ ആണ് ഹാജരായത്.
Discussion about this post