വിവിധ സംസ്ഥാനങ്ങളിലായി 59 രാജ്യസഭ സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഫലമറിഞ്ഞ 34 എണ്ണത്തില്‍ 17 ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയച്ചു. അഞ്ച് സീറ്റില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു. ഗുജറാത്തിലെ ആകെ നാല് ഒഴിവുകളില്‍ ബിജെപി രണ്ടും, കോണ്‍ഗ്രസ് രണ്ടും സീറ്റുകള്‍ നേടി.
ഒരു വൈഎസ്ആര്‍ സ്ഥാനാര്‍ത്ഥിയും വിജയിച്ചു. ഹരിയാനയിലെയും ഹിമാചലിലേയും ഉത്തരഖണ്ഡിലേയും ഓരോ സീറ്റുകളും ബിജെപി നേടി. .രാജസ്ഥാനിലെ മൂന്ന് സീറ്റുകളിലും ബിജെപി വിജയിച്ചു.
മധ്യപ്രദേശിലെ അഞ്ച് ഒഴിവുകളില്‍ നാലിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസ് ജയിച്ചു. മഹാരാഷ്ട്രയിലെ മൂന്ന് സീറ്റിലും ബിജെപി ജയം നേടി. ഒരെണ്ണം കോണ്‍ഗ്രസിനാണ്. ബീഹാറില്‍ ആകെയുള്ള ഒഴിവുകളില്‍ ബിജെപി ഒരിടത്തും, ജെഡിയു രണ്ടിടത്തും ആര്‍ജെഡി രണ്ടിടത്തും വിജയിച്ചു
ഇതിനിടെ /യുപിയില്‍ ചില ബാലറ്റുകളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ തടസ്സപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ടാണ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചത്.
ഇവിടെ ആകെയുള്ള 10 സീറ്റില്‍ എട്ടിടത്തും ബിജെപി ജയം ഉറപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ള ഒരു സീറ്റ് എസ്പി ജയിക്കാനാണ് സാധ്യത. എന്നാല്‍ ബാക്കിയുള്ള ഒരു സീറ്റ് എസ്പി-ബിഎസ്പി സഖ്യം നേടുമെന്ന് കണക്കു കൂട്ടിയിരുന്നെങ്കിലും ബിജെപി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടുമറിഞ്ഞത് ഉദ്വേഗജനകമായ അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.കര്‍ണാടകത്തിലെയും വോട്ടെണ്ണല്‍ തസ്സപ്പെട്ടിരിക്കുകയാണ്.
Discussion about this post