ഇന്ത്യയില്‍ നക്‌സലിസം നാശത്തിന്റെ വക്കിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഗുഡ്ഗാവില്‍ സി.ആര്‍.പി.എഫിന്റെ 79ാം റൈസിംഗ് ദിനാഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ആദ്ദേഹം.
ഇന്ത്യയില്‍ മാവോയിസവും നക്‌സലൈറ്റുകളും വലിയ ഒരു വെല്ലുവിളി ഉയര്‍ത്തിയെന്നും എന്നാല്‍ സി.ആര്‍.പി.എഫ് അതിനെതിരെ ശക്തമായി തിരിച്ചടിച്ചെന്നും അദ്ദേഹം പറഞ്ഞു. ‘നേരത്തെ സുരക്ഷാ ഭടന്മാരുടെയും പൗരന്മാരുടെയും മരണസംഖ്യയായിരുന്നു കൂടുതല്‍. എന്നാല്‍ ഇപ്പോള്‍ നക്‌സലൈറ്റുകളുടെ മരണസംഖ്യയാണ് കൂടുതല്‍… നക്‌സലൈറ്റുകള്‍ പാവപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും വികസനത്തിനും എതിരാണെന്ന് ഇവിടെയുള്ള എല്ലാവര്‍ക്കും അറിയാം.’
നക്‌സലൈറ്റ് പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ സുരക്ഷാ സേനയുമായി ഒരു പോരാട്ടം നടത്താന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടാണവര്‍ രഹസ്യ ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ഛത്തീസ്ഗഢിലെ സുക്മയില്‍ നക്‌സലൈറ്റ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 9 സുരക്ഷാ ഭടന്മാര്‍ക്ക് ശ്ദ്ധാഞ്ജലിയര്‍പ്പിക്കുക കൂടിയുണ്ടായി രാജ്‌നാഥ് സിംഗ്. സുരക്ഷാ ഭടന്മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
1939ല്‍ ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു 3.18 ലക്ഷം ഉദ്യോഗസ്ഥരടങ്ങുന്ന സി.ആര്‍.പി.എഫ് രൂപീകരിച്ചത്.
Discussion about this post