തനിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുത്ത ഹൈക്കോടതിക്കെതിരെ മുന്‍ വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. കേന്ദ്ര വിജിലന്‍സ് കമ്മീഷന് ജേക്കബ് തോമസ് അയച്ച പരാതിയില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും ഇത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നുമാണ് ഹൈക്കോടതിയുടെ വാദം. ഇതിനെതിരെയാണ് കോടതിയലക്ഷ്യ നടപടിയുള്ളത്.
താന്‍ ജഡ്ജിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഏപ്രില്‍ രണ്ടിന് കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനായി ഹൈക്കോടതി പറഞ്ഞിരുന്നു.
Discussion about this post