ലക്‌നൗ: രാജ്യസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് വോട്ടു ചെയ്തതിന് എംഎല്‍എമാരെ പുറത്താക്കി ഉത്തര്‍പ്രദേശിലെ നിഷാദ് പാര്‍ട്ടിയും ആര്‍എല്‍ഡിയും. ആര്‍എല്‍ഡി പാര്‍ട്ടിയിലെ ഒരേയൊരു എംഎല്‍എ സഹീന്ദര്‍ സിങ് ചൗഹാന്‍ നെയാണു നിഷാദ് പാര്‍ട്ടി എംഎല്‍എ വിജയ് മിശ്രയെയുമാണ് പുറത്താക്കിയത്.
നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ കണക്കിലെടുക്കാതെ പാര്‍ട്ടി നയങ്ങള്‍ക്കു വിരുദ്ധമായാണ് സഹീന്ദര്‍ സിങ് പ്രവര്‍ത്തിച്ചതെന്ന് ആര്‍എല്‍ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നുള്‍പ്പെടെയാണ് നിഷാദ് പാര്‍ട്ടി തങ്ങളുടെ എംഎല്‍എ വിജയ് മിശ്രയെ പുറത്താക്കിയത്. തിരഞ്ഞെടുപ്പില്‍ വിജയ് ബിജെപിക്ക് അനുകൂലമായാണു വോട്ടു ചെയ്തത്. ക്രോസ് വോട്ടിങ്ങിനും അച്ചടക്കമില്ലായ്മയ്ക്കുമാണ് വിജയിനെ പുറത്താക്കിയതെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ സഞ്ജയ് നിഷാദ് പറഞ്ഞു. ചതിയന്മാരെ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post