ചെന്നൈ; തമിഴ്നാട്ടിലെ പ്രശസ്തമായ അണ്ണാ യൂണിവേഴ്സിറ്റിയില്‍ പൊതു ചടങ്ങില്‍ പങ്കെടുക്കാനിരുന്ന കമല്‍ ഹാസന് സംഘാടകരുടെ വിലക്ക്. സര്‍വകലാശാലയിലെ തുകല്‍ വികസന വകുപ്പ് നടത്താനിരുന്ന ചടങ്ങില്‍ മുഖ്യാഥിതിയായി ക്ഷണിക്കപ്പെട്ട കമലിനോട് പരിപാടിക്ക് പങ്കെടുക്കേണ്ട കാര്യമില്ലെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ നേരിട്ട് എത്തിയായിരുന്നു താരത്തെ പരിപാടിക്ക് ക്ഷണിച്ചത്. ചടങ്ങിനിടയില്‍ ചോദ്യോത്തര വേള നടത്താനും പദ്ധതിയുണ്ടായിരുന്നു. വിലക്കിനുള്ള കാരണമെന്തെന്ന് വ്യക്തമല്ല.
അടുത്തിടെ മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി കമല്‍ രൂപീകരിച്ചിരുന്നു. ഇതാണോ വിലക്കിന് കാരണം എന്ന് സംശയമുണ്ട്. നേരത്തെ ചെന്നൈയിലെ ഒരു കേളേജില്‍ നടന്ന പ്രോഗ്രാമില്‍ പങ്കെടുക്കവെ താരം വിദ്യാര്‍ഥികളോട് രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഹ്വാനം ചെയ്തിരുന്നു.
Discussion about this post