കീഴാറ്റൂരില്‍ സിപിഎം തീയിട്ട് നശിപ്പിച്ച പന്തല്‍ വീ്ണ്ടും ഉയര്‍ത്തി വയല്‍ക്കിളികള്‍. വയല്‍ നികത്തി ദേശീയപാത പണിയുന്നതിനെതിരെ കീഴാറ്റൂരിലെ കൃഷി ഭൂമിയില്‍ പ്രതിഷേധ സമരം നടത്തുന്ന വയല്‍ക്കിളി സംഘടനയുടെ സമരപ്പന്തല്‍ അടുത്തിടെ സിപിഎം പ്രവര്ത്തകര്രാണ് തീയിട്ട് നശിപ്പിച്ചത്.
വയല്‍ ദേശീയ പാതയ്ക്കായ് അളക്കുന്നതിനെതിരെ ആത്മഹത്യ ഭീക്ഷണി മുഴക്കിയ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ അതിക്രമം.
കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന രണ്ടാംഘട്ട സമരത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും സമര അനുഭാവികളും ചേര്‍ന്ന് വലിയ ബഹുജന കൂട്ടായ്മ ഇന്ന് കീഴാറ്റൂരില്‍ എത്തിച്ചേരാന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ സമരപ്പന്തലില്‍ സമരം തുടങ്ങുക എലിവേറ്റഡ് ഹൈവേയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കത്തയച്ച സാഹചര്യത്തിലുള്ള വിഷയത്തിന്മേല് നിലപാട് പ്രഖ്യാപനവും ഇന്നുണ്ടായേക്കും.
സിപിഎം സ്ഥാപിച്ച സമരപ്പന്തലില്‍ നാടുകാവല്‍ സമരവും ഇന്ന് ശക്തമാവും. അതേസമയം കീഴാറ്റൂരില്‍ നടക്കുന്ന സമരങ്ങള്‍ കാണാന്‍ പോലും പാടില്ലെന്നാണ് സിപിഎം നേതൃത്വം അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്
Discussion about this post