തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ഇസ്ലാമിക വേഷം നിര്‍ബന്ധം എന്ന് പറയുന്ന മുസ്ലിം പണ്ഡിതര്‍ ഇസ്ലാമിക വേഷം ധരിക്കണമെന്ന് കൈരളി പീപ്പിള്‍ ചാനല്‍ ചര്‍ച്ചയിലെ അവതാരകന്റെ പ്രയോഗം വിവാദമാക്കി മുസ്ലിം സൈബര്‍ പോരാളികള്‍. തലപ്പാവു പോലും ധരിക്കാത്ത ജൗഹര്‍ എന്ന അധ്യാപകന്‍ പെണ്‍കുട്ടികള്‍ ധരിക്കേണ്ട വസ്ത്രരീതിയെ പറ്റി പറയുന്നതും, അശ്ലീല പ്രയോഗത്തെ ന്യായീകരിക്കുന്നതും താലിബാനിസമാണെന്ന് അവതാരകന്‍ പറയുന്നു. നജീബ് കാന്തപുരത്തിനോട് നിങ്ങള്‍ താടി വച്ചിട്ടില്ലല്ലോ എന്നാണ് അവതാരകന്റെ ചോദ്യം.
മിനിറ്റുകളോളം നീളുന്ന ചര്‍ച്ചയുടെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച് ചാനലിനെതിരെ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്ത് മാത്രം വിവരക്കേടാണ് അവതാരകന്‍ പറയുന്നതെന്നും, സിപിഎം ചാനലും ജനം ടിവിയും ഒരേ പോലെയാണെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.
Discussion about this post