”ഇന്ത്യയെ പോലുള്ള രാജ്യത്ത് കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ അപകടകാരി, തോറ്റാല്‍ സിദ്ധരാമയ്യ ബിജെപിയില്‍ ചേരും”

Published by
Brave India Desk

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ബി.ജെ.പിയെക്കാള്‍ അപകടകാരി കോണ്‍ഗ്രസാണെന്ന് ജെ.ഡി(എസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് എന്തെങ്കിലും അന്തസ്സുണ്ടെങ്കില്‍ അതുണ്ടായത് ജെ.ഡി(എസ്) കാരണമാണെന്നാണ് കുമാരസ്വാമിയുടെ അഭിപ്രായം. രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡി പോലും അറിയില്ലെന്നും ജെ.ഡി(എസ്) ബി.ജെ.പിയുടെ കൂടെ നിന്നാല്‍ കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ നിന്നും മാഞ്ഞ് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അവിടെ അവസരവാദപരമായ രാഷ്ട്രീയം കൊണ്ടുവന്നതെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ അനുകൂലമല്ലാത്ത ഫലമാണ് വരുന്നതെങ്കില്‍ സിദ്ധരാമയ്യ ബി.ജെ.പിയുടെ കൂടെ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി(എസ്) ഒരു കുടുംബ പാര്‍ട്ടിയാണെന്നുള്ള ആരോപണവും കര്‍ണാടകയിലുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അവരുടെ പാര്‍ട്ടിയുടെ കാര്യം ആദ്യം നോക്കണമെന്നുള്ള മറുവാദമാണ് കുമാരസ്വാമി നല്‍കിയത്.

വരാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഭരണത്തില്‍ വന്നാല്‍ 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി(എസ്) ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് കുമാരസ്വാമിയുടെ നിഗമനം.

Share
Leave a Comment

Recent News