രാം ലീല മൈതാനിയില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് അന്നാ ഹസാരെ നടത്തി വന്ന സമരം അവസാനിച്ചു. തിരിഞ്ഞുനോക്കാന്‍ പോലും ആരും തയ്യാറാകാത്തതിനെത്തുടര്‍ന്ന് എത്രയും പെട്ടന്ന് സമരമവസാനിപ്പിക്കാനൊരുങ്ങി അണ്ണാ ഹസാരെയ്ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഇടപെടലാണ് രക്ഷയായത്.
സമരം നടക്കുന്ന രാംലീല മൈതാനിയിലെത്തി അണ്ണാ ഹസാരെക്ക് പഴച്ചാറ് നല്‍കി ഫട്‌നാവിസ് തന്നെയാണ് സമരം അവസാനിപ്പിച്ചത്. അണ്ണാ ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ആവശ്യങ്ങള്‍ അംഗീകരിച്ച സ്ഥിതിക്ക് സമരം അവസാനിപ്പിക്കാന്‍ ഹസാരെ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ബഹുമാന്യനായ നേതാവിന്റെ ആവശ്യങ്ങളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുഭാവപൂര്‍ണമായ നിലപാട് എടുക്കുകയായിരുന്നുവെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. അണ്ണാ ഹസാരെയുടേത് കര്‍ഷക സമരമായതിനാല്‍ മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന്റെ തുടര്‍ച്ചയെന്ന രീതിയിലാണ് മുഖ്യമന്ത്രി ഫഡ്‌നാവിസ് പരിഗണിച്ചത്.
Delhi: Anna Hazare ends hunger strike after talks with Maharashtra Chief Minister Devendra Fadnavis and Union Minister of State for Agriculture Gajendra Singh Shekhawat pic.twitter.com/S1gtclNuoc
— ANI (@ANI) March 29, 2018
Discussion about this post