ബീഹാറിലെ നവാഡയില്‍ വെള്ളിയാഴ്ച രാവിലെ അന്‍സര്‍ ഗഞ്ജില്‍ ഹനുമാന്റെ വിഗ്രഹം നശിപ്പിച്ചത് മൂലം കലാപം പൊട്ടിപ്പുറപ്പെട്ടു. അടുത്തുള്ള കടകള്‍ക്ക് തീയിടുകയും വാഹനങ്ങള്‍ നശിപ്പിക്കുന്ന സംഭവങ്ങളുമുണ്ടായി. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലാണെന്ന് ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ കുമാര്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബീഹാറില്‍ വര്‍ഗീയ ആക്രമണങ്ങള്‍ നടന്ന് വരുന്നു. മാര്‍ച്ച 17ന് രാമനവമി ആഘോഷങ്ങള്‍ക്കിടയിലായിരുന്നു രണ്ട് മത വിഭാഗക്കാരുടെ ഇടയില്‍ സംഘര്‍ഷമുണ്ടായത്. പോലീസുകാരുള്‍പ്പെടെ 35ഓളം ആള്‍ക്കാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. കൂടാതെ കടകള്‍ കത്തി നശിക്കുക കൂടിയുണ്ടായി. മാര്‍ച്ച് 25ന് ബീഹാറിലെ ഔറംഗബാദിലും മാര്‍ച്ച് 27ന് സമസ്തിപൂരിലും സമാന രൂപത്തിലുള്ള സംഘര്‍ഷം നടന്നിരുന്നു.
Discussion about this post