വീരശൈവ- ലിംഗായത്ത് സമുദായങ്ങളുടെ വിഭജനം അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.രാഷ്ട്രീയത്തിനായി മതത്തെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. കര്‍ണാടകയിലെ ശിവയോഗി മന്ദിരം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഗല്‍കോട്ടിലെത്തിയ അദ്ദേഹം 100 വീരശൈവ മഹര്‍ഷിമാരുമായി കൂടിക്കാഴ്ച നടത്തി
നേരത്തെ ലിംഗായത്തുകള്‍ക്ക് മത പദവി നല്‍കാനുള്ള അന്തിമ തീരുമാനം സിദ്ധരാമയ്യ സര്‍ക്കാര്‍ കേന്ദ്രത്തിന് വിട്ടിരുന്നു. ഇത് മതസ്പര്‍ദ്ധ ഉണ്ടാക്കി വോട്ടുപിടിക്കാനുള്ള ഗൂഢമായ നീക്കമെന്ന ആരോപണം ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഗൂഢാലോചന നടപ്പിലാക്കന്‍ അനുവദിക്കില്ലെന്നും മത ന്യൂനപക്ഷം എന്ന ആവശ്യമുന്നയിച്ച് ലിംഗായത്തുകളെ വിഭജിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post