തിരുവനന്തപുരം: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോൾ പച്ച നുണയാണെന്ന് സിപിഎം നേതാവ് എകെ ബാലൻ. എക്‌സിറ്റ് പോൾ വിശ്വാസ യോഗ്യമല്ലെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് ശേഷം സ്ഥിതി വേറെയാകുമെന്നും 2014 ലും 2019 ലും മോദി അനുകൂല തരംഗം ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ അതില്ലെന്നും എ കെ ബാലൻ പ്രതികരിച്ചു. വർഗീയ കലാപത്തിലേക്ക് നയിക്കുന്നതായിരുന്നു മോദിയുടെ പ്രചാരണം. ഇൻഡി മുന്നണിക്ക് കൂടുതൽ സീറ്റ് നൽകുന്നത് കേരളമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എൽ ഡി എഫിന് കണ്ണഞ്ചിപ്പിക്കുന്ന വിജയമുണ്ടാകും. യു ഡി എഫിനെ സഹായിച്ചത് ഒരു ഭാഗത്ത് ജമാഅത്തെയും മറു ഭാഗത്ത് ആർഎസ്എസും ആണ്. യു ഡി എഫിനെ ജമാ അത്തും ആർഎസ്എസും സഹായിച്ചത് പ്രകടമായി കണ്ടത് വടകര പാർലമെന്റ് മണ്ഡലത്തിലാണ്. ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും. ഇടതിന്റെ വോട്ട് ബിജെപിയിലേക്ക് പോകുന്നത് പച്ച നുണയാണെന്നും എകെ ബാലൻ പറഞ്ഞു.
കോൺഗ്രസിന്റെ വോട്ടുകളാണ് പോകുന്നത്. അത് പ്രകടമായി കണ്ടത് തൃശ്ശൂരിലാണ്. തൃശൂരിൽ ബി ജെ പി ഏതെങ്കിലും രീതിയിൽ ജയിച്ചാൽ അത് കോൺഗ്രസ് സഹായിച്ചിട്ടാകം. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ അവിടെ ബി ജെ പി ജയിക്കുമെന്ന് തോന്നുന്നില്ല.ബിജെപിക്ക് കേരളത്തിൽ മൂന്ന് സീറ്റ് കിട്ടുമെന്ന എക്‌സിറ്റ് പോൾ ഫലം പച്ച നുണയാണെന്ന് അദ്ദേഹം വിമർശിച്ചു.
Discussion about this post