ഇറ്റാനഗർ :അരുണാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് അധികാരം നിലനിർത്തിയത്. 60 ൽ 46 സീറ്റാണ് ബിജെപി തൂത്തുവാരിയത്.
2019 ൽ 41 സീറ്റിൽ വിജയിച്ച ബിജെപി അതിനുമുകളിലേക്കാണ് ഇത്തവണ കുതിച്ചുയർന്നത്. രണ്ടാമത് എത്തിയ നാഷണൽ പാർട്ടി ആണെങ്കിലും ബിജെപിക്ക് ഏറെ പിന്നിലാണ്. ഇതുവരെ 5 സീറ്റുകളിലേക്ക് മാത്രമാണ് എൻപിപി മുന്നിട്ട് നിൽക്കുന്നത്. 19 സീറ്റുകളിലേക്ക് മത്സരിച്ചെങ്കിലും അരുണാചൽ പ്രദേശിലെ ഒറ്റ സീറ്റുകളിൽ പോലും ലീഡ് നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഒരു സീറ്റിൽ പീപ്പിൾ പാർട്ടി ഓഫ് അരുണാചൽ വിജയം നേടി.
Discussion about this post