ന്യൂഡൽഹി; എക്‌സിറ്റ് പോളുകളെ തള്ളി ന്യൂഡൽഹി ലോക്സഭാ സീറ്റിലെ ഇന്ത്യൻ സഖ്യത്തിന്റെ സ്ഥാനാർത്ഥി കൂടിയായ എംഎൽഎ സോമനാഥ്. ചൊവ്വാഴ്ച വോട്ടെണ്ണുമ്പോൾ എല്ലാ എക്സിറ്റ് പോളുകളും തെറ്റാണെന്ന് തെളിയുമെന്നും മൂന്നാം തവണയും. നരേന്ദ്ര മോദി പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് വമ്പൻ പ്രഖ്യാപനം.
‘മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാൽ ഞാൻ എന്റെ തല മൊട്ടയടിക്കും. എന്റെ വാക്ക് അടയാളപ്പെടുത്തൂ! എല്ലാ എക്സിറ്റ് പോളുകളും ജൂൺ 4-ന് തെറ്റാണെന്ന് തെളിയിക്കപ്പെടും, മോദി ജി മൂന്നാം തവണയും പ്രധാനമന്ത്രിയാകില്ല. ഡൽഹിയിലെ ഏഴ് സീറ്റുകളും ഇൻഡി സഖ്യത്തിലെ സ്ഥാനാർത്ഥികൾ സ്വന്തമാക്കുമെന്നായിരുന്നു എക്‌സിലെ പോസ്റ്റ്.
ന്യൂഡൽഹി മണ്ഡലത്തിൽ മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകൾ ബിജെപിയുടെ ബൻസുരി സ്വരാജിനെതിരെയാണ് എഎപി നേതാവ് മത്സരിക്കുന്നത്.
Discussion about this post