ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലി അലങ്കോലമാക്കാന്‍ ആഹ്വാനം ചെയ്തെന്ന ജിഗ്നേഷ് മേവാനിക്കെതിരെ കേസ്. ബിജെപി നേതാക്കള്‍ നല്കിയ പരാതിയില്‍ ചിത്രദുര്‍ഗ പൊലീസാണ് മേവാനിക്കെതിരെ കേസെടുത്തത്.
രണ്ട് കോടി പേര്‍ക്ക് തൊഴില്‍ എന്ന പ്രഖ്യാപനം എന്തായെന്ന് ചോദിച്ച് യുവാക്കള്‍ മോദിയുടെ റാലിയില്‍ കസേരകള്‍ എടുത്തെറിയണമെന്നും അലങ്കോലപ്പെടുത്തണമെന്നും ജിഗ്നേഷ് മേവാനി ആഹ്വാനം ചെയ്തിരുന്നു. ഇതുചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post