ചൈനയിലെ പീക്കിങ്ക് സര്‍വ്വകലാശാലയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആസ്പത്രിയിലെ ബീജബാങ്ക് വിചിത്രമായ നിയമമവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ബീജം ദാനം ചെയ്യണമെങ്കില്‍ ആരോഗ്യവാനായിരിക്കുന്നതിനൊപ്പം കമ്മ്യൂണിസ്റ്റ് ചിന്താഗതിയില്‍ ഉറച്ച് വിശ്വസിക്കുക കൂടി വേണം. ബീജ ദാന ക്യാമ്പിന്റെ ഭാഗമായി ബുധനാഴ്ചയാണ് ഈ അസ്പത്രി ഈ വിചിത്ര നിര്‍ദേശം പുറപ്പെടുവിച്ചത്.
20നും 45നും ഇടയ്ക്ക് പ്രായമുള്ളവര്‍ സോഷ്യലിസ്റ്റായ തങ്ങളുടെ മാതൃരാജ്യത്തെ സ്നേഹിക്കണം. ഇതുകൂടാതെ പാര്‍ട്ടിയോട് കൂറുണ്ടാവണം. രാഷ്ട്രീയപരമായി ഒരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ടാവരുത്. ഇതൊക്കെയാണ് നിര്‍ദേശങ്ങള്‍. രണ്ട് റൗണ്ട് പരിശോധനയ്ക്ക് ശേഷം മാത്രമെ ബീജം എടുക്കുകയുള്ളു. ദാനം ചെയ്യുന്നവര്‍ക്ക് 5,500 യുവാന്‍ (59,000 രൂപ) നല്‍കും.
സമൂഹ മാധ്യമങ്ങളില്‍ ഈ നിര്‍ദേശത്തിനെതിരെ പ്രതികരണങ്ങള്‍ വന്നതോടെ വെള്ളിയാഴ്ച ഇതിന്റെ നോട്ടീസ് ആസ്പത്രിയുടെ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തു. ആര്‍ജിതമായ സ്വഭാവങ്ങള്‍ അടുത്ത തലമുറയിലേക്ക് തന്മാത്രയിലൂടെ കൈമാറാനാവില്ലെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വന്ന ഒരു പ്രതികരണം.
Discussion about this post